ഗ്രാമ വാർത്ത.
ചാഴൂർ വള്ളിയിൽ കുടുംബ കൂട്ടായ്മയുടെ മൂന്നാം വാർഷികാഘോഷവും കുടുംബ സംഗമവും ഓണാഘോഷവും ചാഴൂർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു.

ചാഴൂർ വള്ളിയിൽ കുടുംബ കൂട്ടായ്മയുടെ മൂന്നാം വാർഷികാഘോഷവും കുടുംബ സംഗമവും ഓണാഘോഷവും ചാഴൂർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. ആവണങ്ങാട്ടിൽ കളരി അഡ്വ.എ.യു.രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അജീഷ ഷിബു അദ്ധ്യഷത വഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. കോ. ഓഡിനേറ്റർ ഷിബു പുറത്തൂർ, സെക്രട്ടറി നീതു സുവി, ട്രഷറർ അർച്ചന സുനിൽ, വൈസ് പ്രസിഡണ്ട് ലൈല ചന്ദ്രബോസ്, ജോ. സെക്രട്ടറി കനക നരേന്ദ്രൻ പുറത്തൂർ എന്നിവർ സംസാരിച്ചു. തുടർന്ന് ഓണാഘോഷ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.



