ഗ്രാമ വാർത്ത.

AKTA പെരിങ്ങോട്ടുകര ഏരിയയുടെ ആഭിമുഖ്യത്തിൽ സി.ആർ.ജയൻ അനുസ്മരണവും ഇതോടനബന്ധിച്ച് അഹല്യ ഐ ഹോസ്പിറ്റലും പെരിങ്ങോട്ടുകര ഏരിയയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പും.

AKTA പെരിങ്ങോട്ടുകര ഏരിയയുടെ ആഭിമുഖ്യത്തിൽ സി.ആർ.ജയൻ അനുസ്മരണവും ഇതോടനബന്ധിച്ച് അഹല്യ ഐ ഹോസ്പിറ്റലും പെരിങ്ങോട്ടുകര ഏരിയയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പും പെരിങ്ങോട്ടുകര ജാനകി കോംപ്ലക്സ് ഹാളിൽ വെച്ച് നടന്നു.
സി.ആർ.ജയൻ്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ കമ്മിറ്റിയംഗം പീതാംബരൻ ഇയ്യാനി സി.ആർ.ജയൻ അനുസ്മരണത്തിൻ്റെയും സൗജന്യ നേത്ര ക്യാമ്പിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി വിജി സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു.അഹല്യ ഐ ഹോസ്പിറ്റലിലെ ഡോ.അനീറ്റ ക്യാമ്പനെ കുറിച്ച് വിശദീകരിച്ചു. സി. എ. ജോയ്, സി.ആർ.വിശ്വംഭരൻ, ഷിമ്മി ശിവദാസ് എന്നിവർ സംസാരിച്ചു.നിരവധി ആളുകൾ ക്യാമ്പിൽ സംബന്ധിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close