വാട്ടർ കിയോസ്ക്ക് നാടിനു സമർപ്പിച്ചു.

തൃപ്രയാർ – നാട്ടിക ഗ്രാമ പഞ്ചായത്ത് 2026-27 വർഷത്തെ ജനകീയസൂത്രണ പദ്ധതി പ്രകാരം നാട്ടിക നാലാം വാർഡിൽ താനാപാഠം പ്രദേശ നിവാസികൾക്കായി കുടിവെള്ളത്തിനായി നിർമിച്ച വാട്ടർ കിയോസ്ക്ക് നാടിനു സമർപ്പിച്ചു.വാട്ടർ കിയോസ്ക്കിന്റെ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു നിർവഹിച്ചു,നാലാം വാർഡ് മെമ്പറും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ്,നാട്ടിക ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ ,സിന്ധു സിദ്ധപ്രസാദ് ,പ്രദേശ വാസികളായ ശ്രീദേവി സദാനന്ദൻ,പി വി രാധാകൃഷ്ണൻ ,എ എം ദിൽഷാദ് ,ജമീല അമീർ ,ലേഖ കല്ലാറ്റ്,രാധ വേലായുധൻ ,സുബൈദ സിദ്ദിഖ് ,വിജയൻ കൊടുവത്ത് ,പ്രമീള പൂക്കാട്ട് ,ഓമന ദാസൻ ,താഹിറ പൂത്തോക്കിൽ ,സരിത ,സുലേഖ പൊക്കക്കില്ലത്ത് ,വിശ്വനാഥൻ കൊടപ്പുള്ളി,പുഷ്പ്പാങ്കതൻ ഞായക്കാട്ട്,രഘു നായരുശേരി ,ഷനിൽ കെ എസ് ,രാമദാസ് കെ എസ് ,ബാബു പൂക്കാട്ട് ,മറ്റു പ്രദേശ വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാട്ടിക ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി പ്രകാരം പട്ടിക ജാതി വികസന ഫണ്ട് 305000രൂപ വകയിരുത്തിയാണ് വാട്ടർ കിയോക്സ് ജനനങ്ങൾക്കായി നിർമിച്ചു നൽകിയത്.



