ഗ്രാമ വാർത്ത.
കിഴുപ്പിള്ളിക്കര ജനനിആർട്ട്സ് ആന്റ് സ്പോർട്സ് ബോട്ട് ക്ലബിന്റെ ജലോത്സവത്തിൽ പാടൂർ യുവജനകലാസമിതിയുടെ അറുമുഖൻ ഒന്നാം സ്ഥാനവും കോലോത്തുംകടവ് ടീം ബോയ്സിന്റെ മണവാളൻ രണ്ടാം സ്ഥാനവും നേടി.

കിഴുപ്പിള്ളിക്കര ജനനിആർട്ട്സ് ആന്റ് സ്പോർട്സ് ബോട്ട് ക്ലബിന്റെ ജലോത്സവത്തിൽ പാടൂർ യുവജനകലാസമിതിയുടെ അറുമുഖൻ ഒന്നാം സ്ഥാനവും കോലോത്തുംകടവ് ടീം ബോയ്സിന്റെ മണവാളൻ രണ്ടാം സ്ഥാനവും നേടി. ഗീതാ ഗോപി എം എൽ എഉദ്ഘാടനം ചെയ്തു. താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എ. പീതാംബരൻ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് മീന സുനിൽ, ക്ലബ് രക്ഷാധികാരി സി.എൽ. ജോയ്, ത്രിതല പഞ്ചായത്ത് മെമ്പർമാരായ ഷൈനി ബാലകൃഷ്ണൻ, വിനീത ബെന്നി, സിജോ പുലിക്കോട്ടിൽ, ടി.ബി മായ, ടി.വി പുഷ്പ, ബഷീർ എന്നിവർ സംസാരിച്ചു. വിഷ്ണു ഭാരതീയ സ്വാമി സമ്മാനങ്ങൾ വിതരണം ചെയ്തു.



