സംസ്ഥാന പോലീസ് സ്പോർട്സ് മീറ്റ് 2026 ന്റെ ഭാഗമായി കാസർകോട് മുതൽതിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരളാ പോലീസ് മാരത്തോണിനും ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കും ഐക്യദാർഡ്യം പ്രക്യാപിച്ച് കൊണ്ട് തൃശ്ശൂർ റൂറൽജില്ലാ പോലീസ് മേധാവി ശ്രീ മുഹമ്മദ് നദീം ഐ പി എസ്- ന്റെ നേതൃത്വത്തിൽചാലക്കുടി സബ് ഡിവിഷൻ പോലീസ് മാരത്തോൺ സംഘടിപ്പിച്ചു.

മാരത്തോൺ 05.09.2026 തിയ്യതി രാവിലെ 07.45 മണിക്ക് ചാലക്കുടി കലാഭവൻ മണി പാർക്കിൽനിന്നും ആരംഭിച്ച് നോർത്ത് ജംഗ്ഷൻ വഴി ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻറിൽസമാപിച്ചു. നാഷ്ണൽവോളിബോൾ പ്ലയർ ശ്രീ യുജിൻ പെരേര മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത് ആശംസ അറിയിച്ചു. മാരത്തോൺ ബസ്റ്റാൻറിൽഎത്തി ചേർന്നതിന് ശേഷം നടന്ന സമാപന ചടങ്ങ് ബഹു ചാലക്കുടി MLA ശ്രീ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി മുനിസിപ്പൽചെയർ പേഴ്സൺ ശ്രീമതി ആലീസ് ഷിബു അധ്യക്ഷസ്ഥാനം വഹിക്കുകയും ചാലക്കുടി മുനിസിപ്പൽകക്ഖൺസിലറായ ശ്രീ ജോജി V J, ചാലക്കുടി ഫെറോന വികാരി ഫാദർ വർഗ്ഗീസ് പാത്താടൻ, ചാലക്കുടി മുനിസിപ്പൽസ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ O S ചന്ദ്രൻ എന്നിവർ ആശംസകളും ചാലക്കുടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ കുര്യാക്കോസ് J സ്വാഗതവും, ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ രതീഷ് K C സമാപന ചടങ്ങിന് നന്ദിയും അറിയിച്ചു. ചാലക്കുടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ കര്യാക്കോസ് J ചടങ്ങിൽ തൂഫാൻ വാരിയർ പ്രതിജ്ഞ ചൊല്ലികൊടുത്തു. ചാലക്കുടി കാർമ്മൽHSS സ്കൂൾ കുട്ടികൾ ലഹരിക്കെതിരെയുള്ള ടാബ്ലോയും, കുറ്റിക്കാട് സെൻറ് ജോർജ്ജ് HS, നായരങ്ങാടി MRS സ്കൂൾ എന്നീ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികൾ ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബും, CKMNSS ചാലക്കുടി സ്കൂളിലെ കുട്ടികൾ ബാൻറ് വാദ്യവും, ചാലക്കുടി SMA കരാത്തെ സ്കൂൾ വിദ്യാർത്ഥികൾ മാർഷൽആർട്ടസും അവതരിപ്പിക്കുകയുണ്ടായി. മാരത്തോണിൽചാലക്കുടി പോലീസ് സബ് ഡിവിഷൻ പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും, ചാലക്കുടി ലയൺസ് ക്ലബ്, ക്രാക്ട് റസിഡൻസ് അസോസിയേഷൻ, പൊതുജനങ്ങൾ, പോലീസ് ഉദ്യാഗസ്ഥർ, വ്യാപാരി അസോസിയേഷൻ അംഗങ്ങൾ അടക്കം 500-ൽഅധികം പേർ പങ്കെടുത്തു.

