ഗ്രാമ വാർത്ത.

മെഡിക്കൽ കോളേജ് ഐസിയുവിന് മുന്നിൽ കൂട്ടിരിപ്പുകാരനോട് അസഭ്യവർഷം, മദ്യലഹരിയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.

തൃശ്ശൂർ :മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനോട് അസഭ്യവർഷം നടത്തിയ സെക്യൂരിറ്റി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.ഐസിയുവിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ ചന്ദ്രനാണ് കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് പരാതി ഉയർന്നു.രോഗികളുടെ കൂട്ടിരിപ്പുകാർ പരാതി നൽകിയതിനെ തുടർന്ന് ഇയാളുടെ രക്തം പരിശോധിച്ചപ്പോൾ മദ്യപിച്ചതായി സ്ഥിരീകരിച്ചു.തുടർന്ന് ആശുപത്രി സൂപ്രണ്ട് ഇയാളെ സസ്പെൻഡ് ചെയ്തു. ജീവനക്കാർ അച്ചടക്കം പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും സൂപ്രണ്ട് അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close