ഗ്രാമ വാർത്ത.ചരമം

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം പിതാവ് വിഷം കഴിച്ചു.

ഇടുക്കി: ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ സ്വദേശി ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്.**ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.**പോലീസ് പറയുന്നത്: കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നു. പതിവായി വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കുണ്ടാക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇന്നലെയും ഇത് സംബന്ധിച്ച് വീട്ടിൽ വാക്കുതർക്കമുണ്ടായി.**തർക്കത്തിനിടെ പ്രകോപിതനായ പിതാവ് ജോയ് ജോസഫ് ഇരുമ്പ് വടി കൊണ്ട് ജസ്റ്റിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.**കൊലപാതകത്തിന് ശേഷം ജോയ് ജോസഫ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.*

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close