ഗ്രാമ വാർത്ത.

പുതിയ ദേശീയ പാത 66 ന്റെ നിർമ്മാണ ജോലി പൂർത്തീകരണവുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷാ ക്രമീകരണങ്ങൾ NHAI എഞ്ചിനിയർമാരും വലപ്പാട് പഞ്ചായത്ത് ജനപ്രതിനിധികളുടെ യും ആസൂത്രണ സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി.

പുതിയ ദേശീയ പാത 66 ന്റെ നിർമ്മാണ ജോലി പൂർത്തീകരണവുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷാ ക്രമീകരണങ്ങൾ NHAI എഞ്ചിനിയർമാരും വലപ്പാട് പഞ്ചായത്ത് ജനപ്രതിനിധികളുടെ യും ആസൂത്രണ സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. ഹൈവേ വിളക്കുകൾ സ്ഥാപിക്കൽ കഴിഞ്ഞിട്ടില്ല. സിഗ്നൽ ലൈറ്റുകൾ , സ്പീഡ് ഡിവൈഡർ, ഹംപ്കൾ, സുരക്ഷാ മാർക്കുകൾ, ദിശാ ബോർഡുകൾ, സ്പീഡ് ലിമിറ്റ് ബോർഡ്കൾ, എമർജി ഫോൺ നമ്പർ പ്ലേറ്റ് സ്ഥാപിക്കൽ, കാൽനടയാത്രക്കാർക്കുള്ള നടപ്പാതകൾ, തുടങ്ങി എല്ലാ ജോലികളും ഒച്ചിന്റെ വേഗതയിലാണ് പുരോഗമിക്കുന്നത്.വെള്ളകെട്ട് ഒഴിവാക്കാനുള്ള കാന പണികൾ ഒന്നും ചെയ്തിട്ടില്ല. എന്തെങ്കിലുമൊക്കെ തട്ടികൂട്ടി 95% പണികൾ പൂർത്തികരിച്ചു എന്ന് റിപ്പോർട്ട് കൊടുക്കാനാണ് NHAI അധികൃതർ ശ്രമിക്കുന്നത്. ഇത് ടോൾ കമ്പിനിക്ക് ഉടൻ ടോൾ പിരിവ് ആരംഭിക്കാനുള്ള ഒത്താശ ചെയ്തു കൊടുക്കാനുള്ള നീക്കമാണെന്നും സംശയിക്കുന്നുണ്ട്…സംയുക്ത പരിശോധനയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.മോഹനൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർന്മാരായ പി.എസ്.ഷജിത്ത്, സുമേഷ് പാനാറ്റിൽ, വാർഡ് മെംബർന്മാർ, ആസൂത്രണ സമിതി അംഗങ്ങളായ രമേഷ് പള്ളത്ത്, വി.ആർ ബാബു, NHAI എഞ്ചിനിയർമാർ, കരാറുകാരുടെ പ്രതിനിധികൾ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close