മുസ്ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം മുൻ പ്രസിഡണ്ടും, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ടുമായിരുന്ന സി കെ അഷ്റഫലിയുടെ അനുസ്മരണ സമ്മേളനം നടന്നു.

സാമൂഹ്യ പ്രതിബദ്ധത ഉള്ള നേതാക്കൾ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും.അഡ്വ. പി. എം. സാദിഖ് അലി.സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന നേതാക്കൾ എന്നും ജനഹൃദ്യയങ്ങളിൽ ജീവിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി. എം. സാദിഖ് അലി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം മുൻ പ്രസിഡണ്ടും, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ടുമായിരുന്ന സി കെ അഷ്റഫലിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലപാടുകളിൽ ഉറച്ചു നിൽക്കുകയും, സംഘടനയ്ക്ക് വേണ്ടി ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാൻ എന്നും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഒരാളായിരുന്നു അഷ്റഫലി. കഴിഞ്ഞ 10 വർഷക്കാലത്തെ പിണറായി സർക്കാരിനെതിരായ സമര പോരാട്ടങ്ങളിൽ നേതൃത്വപരമായ പങ്ക് അദ്ദേഹം വഹിച്ചു.തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഗ്രാമ ഗ്രാമാന്തരങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. മത സംഘടന നേതൃനിരയിലും, എം ഐ സി പോലെയുള്ള പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിൽ ആയിരുന്നു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി. എ. മുഹമ്മദ് റഷീദ്,ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.ഹാറൂൺ റഷീദ്,അഡ്വ സുനിൽ ലാലൂർ,കബീർ ഫൈസി ചെറുക്കാട്,ഇസ്മായിൽ മാസ്റ്റർ,എന്നിവർ പ്രസംഗിച്ചു..മുസ്ലിം ലീഗ് നിയോജോക പ്രസിഡന്റ് കെ. എ. ഷൌക്കത്ത് അലി അധ്യക്ഷത വഹിച്ചു ..ജനറൽ സെക്രട്ടറി കെ.എസ്.റഹ്മത്തുള്ള സ്വാഗതവും,സെക്രട്ടറി ഷെഫീഖ് ഹുസൈൻ നന്ദിയും പറഞ്ഞു…



