ഗ്രാമ വാർത്ത.

തൃപ്രയാർ നാടകവിരുന്ന് 20 മുതൽ ഒക്ടോബർ 4 വരെ.

തൃപ്രയാർ : 27-മത് തൃപ്രയാർ നാടകവിരുന്നിന് ഞായറാഴ്ച തുടക്കം. വൈകീട്ട് 6 ന് പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ഗീതാ ഗോപി എം.എൽ എ ഉദ്ഘാടനം ചെയ്യും. തുടർന്ന് അമേച്ച്വർ നാടകം ദി ലാസ്റ്റ് പെഗ്ഗ് അരങ്ങേറും : 21 ന് കൊല്ലം അശ്വതി ഭാവനയുടെ മായാവർണ്ണം, 22 ന് തിരുവനന്തപുരം സംസ്കൃതിയുടെ ഭൂട്ടാൻ 23 ന് ചിറയിൻകീഴ് അനുഗ്രഹയുടെ കുമ്മാട്ടി, 24 ന് കോഴിക്കോട് രംഗഭാഷയുടെ ഒരുക്കം, 25 ന് ചങ്ങനാശ്ശേരി അണിയറയുടെ തിര, 26 ന് തിരുവനന്തപുരം സൗപർണ്ണികയുടെ പടയോട്ടം, 27 ന് പത്തനാപുരം ഗാന്ധിഭവൻ്റെ കൂട്, 28 ന് കോഴിക്കോട് സങ്കീർത്തനയുടെ ശ്വാസം, 29 ന് തിരുവനന്തപുരം സചേതനയുടെ ഡാം , 20 ന് നവചേതന കോഴിക്കോടിൻ്റെ മഹാബലി , ഒക്ടോബർ 1 ന് ആലപ്പുഴ സൂര്യകാന്തിയുടെ ജീവൻ്റെ ജീവൻ, 2 ന് അമ്പലപ്പുഴ സാരഥിയുടെ ഞാൻ അപ്രസക്കൻ, 3 ന് വള്ളുവനാട് നാദം കമ്യൂണിക്കേഷൻ്റെ തമ്പുരാൻ, 4 ന് തിരുവനന്തപുരം സംഘ കേളിയുടെ അക്ഷരപ്പൊട്ടൻ എന്നീ നാടകങ്ങൾ അവതരിപ്പിക്കും . അന്തരിച്ച സിനിമാ നാടക നടനും നാടകവിരുന്നിൻ്റെ സഹയാത്രികനുമായ സലീംകുമാറിൻ്റെ സ്മരണക്കു മുൻപിലാണ് ഇത്തവണ നാടക വിരുന്ന് സമർപ്പിക്കുന്നതെന്ന് ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്‌ണാത്ത്, കൺവീനർ കെ.വി രാമകൃഷണൻ , എം.ജി ശ്രീവത്സൻ, കെ. ആർ മധു, ഇ കെ അരവിന്ദൻ എന്നിവർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close