ഗ്രാമ വാർത്ത.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും ഉത്സവബത്തയും.

ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് അനുവദിച്ച് സർക്കാർ ഉത്തരവായി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3000 രൂപ പ്രത്യേക ഉത്സവബത്ത ലഭിക്കും. സർവീസ് പെൻഷൻകാർക്ക് 1250 രൂപയാണ് പ്രത്യേക ഉത്സവബത്തയായി നൽകുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഓഗസ്റ്റ് 17 മുതൽ ആനുകൂല്യങ്ങളുടെ വിതരണം ആരംഭിക്കും.



