കർഷക ദിനം ആചരിച്ചു.

തളിക്കുളം: ഗ്രാമ പഞ്ചായത്തും തളിക്കുളം കൃഷിഭവനും ചിങ്ങം 1 കർഷക ദിനമായി ആചരിച്ചു തളിക്കുളം സർവ്വീസ് സഹകരണ ബാങ്ക്, പ്രവാസി അസോസിയേഷൻ യു.എ.ഇ, ഒലിവ് സ്മാർട്ട് കെയർ എന്നിവയുടെ സഹകരണത്തോടെ നടത്തിയ ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി.ആർ. അഞ്ജന പദ്ധതി വിശദീകരണം നടത്തി. വിവിധ മേഖലകളിലെ
മികച്ച കർഷകരെ ചടങ്ങിൽ അനുമോദിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ്. റഹ്മത്തുള്ള, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം.എസ്.ഭാസ്കരൻ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നീന സുഭാഷ്, ക്ഷേമകാര്യ ചെയർമാൻ പി.ഐ. ഷൗക്കത്തലി, ആരോഗ്യ ചെയർപേഴ്സൺ ജോളി ബാബു, സുമനജോഷി, ഗോപിക രാമദാസ്, ഇ.വി. എസ്. സ്മിത്ത്, പി. എസ്. സുൽഫിക്കർ, ഇ.കെ. ബഷീർ,
കെ.ആർ. ശ്രീന എന്നിവർ പ്രസംഗിച്ചു.



