വലപ്പാട് ഗ്രാമപഞ്ചായത്തിൽ കർഷകരെ ആദരിച്ചു.

വലപ്പാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും കാർഷിക വികസന സമിതിയുടെയും സഹകരണ സംഘങ്ങളുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ ചിങ്ങം ഒന്ന് കർഷകദിനാഘോഷ പരിപാടികൾ വലപ്പാട് കെ സി വാസു ഹാളിൽ വെച്ച് നടന്നു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ശ്രീ പി കെ മോഹനൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. നാട്ടിക എംഎൽഎ ശ്രീമതി ഗീത ഗോപി ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും ചെയ്തു. 17 വിഭാഗങ്ങളിലാണ് അവാർഡ് വിതരണം ചെയ്തത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രഞ്ജില ഗിരി ചടങ്ങിൽ മുഖ്യാതിഥിയായി.
കൃഷിയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഷിക വായ്പ പദ്ധതികളെ കുറിച്ചുള്ള ക്യാമ്പയിൻ ഉണ്ടായിരുന്നു.
യോഗത്തിൽ വിവിധ മേഖലകളിലുള്ള കർഷകരെ ആദരിച്ചു. കാർഷിക ക്വിസ് മത്സര വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗത്തിൽ വലപ്പാട് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷജിത്ത് പി എസ് സ്വാഗതം പറഞ്ഞു. വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗേളി ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ടി പ്രേമൻ, തളിക്കുളം ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാമില സലിം, ഗ്രാമപഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രശ്മി ഷിജോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു..
തളിക്കുളം കൃഷി അസി. ഡയറക്ടർ ശ്രീമതി റൈഹാന കെ സി പദ്ധതി വിശദീകരണം നടത്തി. വലപ്പാട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി ലക്ഷ്മി കെ മോഹൻ പരിപാടിക്ക് നന്ദി പറഞ്ഞു സംസാരിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി രാജിഷ ശിവജി, ശ്രീ അജ്മൽ ഷെരീഫ്, ശ്രീമതി താര ബാബു, പഞ്ചായത്തിലെ ജനപ്രതിനിധികൾ, വലപ്പാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി ബിന്ദു ഐ എസ്, വലപ്പാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി പ്രിയ സുനിൽ, SBI, എടമുട്ടം ബ്രാഞ്ച് മാനേജർ പ്രിയ എം ജെ, SBI, എടമുട്ടം സെൻ്റർ ബ്രാഞ്ച് മാനേജർ, ശ്രീ ജയ്സൺ ജെയിംസ്, കാർഷിക വികസന സമിതി അംഗങ്ങൾ, സഹകരണ സംഘം പ്രതിനിധികൾ , കർഷകർ , കുടുംബശ്രീ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



