ഗ്രാമ വാർത്ത.

ചാഴൂർ, താന്ന്യം, അന്തിക്കാട് കുടിവെള്ള പദ്ധതി അടിയന്തിരമായി പൂർത്തീകരിക്കുക.

ചേർപ്പ്: ചാഴൂർ, താന്ന്യം, അന്തിക്കാട് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിച്ച് എത്രയും വേഗം കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് കെഎസ്കെടിയു ചേർപ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എ പത്മനാഭൻ, കെ എസ് ശങ്കരൻ നഗറിൽ (പഴുവിൽ ജേപീസ് സംഗമം ഹാൾ) ചേർന്ന പ്രതിനിധി സമ്മേളനം
ജില്ലാ പ്രസിഡൻ്റ് എം കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എം വി മുകേഷ് അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം ലളിത ബാലൻ, സംസ്ഥാന കമ്മിറ്റി അംഗം എ എസ് ദിനകരൻ, ജില്ലാ കമ്മിറ്റി അംഗം സിജി മോഹൻദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എം വി മുകേഷ് (പ്രസിഡൻ്റ്), കെ സി രമേഷ് (സെക്രട്ടറി), എം ബി സഹദേവൻ (ട്രഷറർ). കോമളം രാജൻ, ടി ജി വിനയൻ (വൈസ് പ്രസിഡൻ്റ്), ബിന്ദു വിനോദ്, എ എസ് അൻവർ (ജോ. സെക്രട്ടറി). വനിത കൺവീനിങ്ങ് കമ്മിറ്റി ഏരിയ കൺവീനറായി രജനി ഹരിഹരനെയും ജോ. കൺവീനറായി രുഗ്‌മണി സുബ്രഹ്മണ്യനെയും തെരഞ്ഞെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close