ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുബശ്രീ സി. ഡി. എസ്. ജൻഡർ റിസോഴ്സ് സെന്റർ ന്റെ നേതൃത്വത്തിൽ ലൈഫ് സേവിങ് ടിപ്സ്ക്കൾ എന്ന വിഷയത്തിൽ വിജിലന്റ് ഗ്രൂപ്പ്‌ അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുബശ്രീ സി. ഡി. എസ്. ജൻഡർ റിസോഴ്സ് സെന്റർ ന്റെ നേതൃത്വത്തിൽ “ലൈഫ് സേവിങ് ടിപ്സ്ക്കൾ എന്ന വിഷയത്തിൽ വിജിലന്റ് ഗ്രൂപ്പ്‌ അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സി. ഡി. എസ്. ചെയർപേഴ്സൺ ശ്രീമതി ഹണി പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിന് വൈസ് ചെയർപേഴ്സൺ ശ്രീമതി. രാജി കൃഷ്‌ണകുട്ടി സ്വാഗതം പറഞ്ഞു . പി. ഐ ഷൗക്കത്തലി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഈ പരിപാടി ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. അക്കൗണ്ടന്റും സി ഡി എസ് അംഗങ്ങളും ബ്ലോക്ക്‌ കോർഡിനേറ്റർമാരും ഈ പരുപാടിയിൽ പങ്കെടുത്തു.എക്‌സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്ണ ക്ലാസ്സ് നയിച്ചു . ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ലൈഫ് സേവിങ് ടിപ്സുകളും ചർച്ച ചെയ്യപ്പെട്ടു. സമകാലീനമായി ഏറെ ബന്ധമുള്ള വിഷയം ആയത് കൊണ്ട് തന്നെ വളരെ നല്ല പങ്കാളിത്തം അംഗങ്ങളിൽ നിന്നും ഉണ്ടായി.കമ്മ്യൂണിറ്റി കൗൺസിലർ എ എസ് സുഗീഷ്മ നന്ദി അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close