ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ പുരസ്‌കാരം 2026.

തളിക്കുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ പുരസ്‌കാരം 2026 ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മണിക്ക്‌ തളിക്കുളം സർവ്വീസ് സഹകരണ ബാങ്ക്, കച്ചേരിപ്പടിയിൽ വച്ചു നടന്നു.എല്ലാ വിഷയങ്ങളിലും എ+ വാങ്ങി വിജയിച്ച എസ്.എസ്.എൽ.സി., പ്ലസ് ടു, സി.ബി.എസ്.ഇ. 10, സി.ബി.എസ്. ഇ. പ്ലസ് 2 വിദ്യാർത്ഥികളെ തളിക്കുളം ഗ്രാമപഞ്ചായത്ത് അനുമോദിച്ചു.

തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ അജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ജോളി ബാബു സ്വാഗതം ആശംസിച്ചു. നാട്ടിക നിയോജക മണ്ഡലം എം.എൽ.എ ഗീതാഗോപി ഉദ്ഘാടനം നിർവഹിച്ചു. രഞ്ജില ഗിരി (പ്രസിഡൻ്റ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്), പി. ഐ. സജിത (വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ തൃശ്ശൂർ ജില്ലാ പഞ്ചായത്ത്) എന്നിവർ മുഖ്യതിഥികളായി. കെ. എസ്. റഹ്മത്തുള്ള (വൈസ് പ്രസിഡണ്ടൻ്റ്,തളിക്കുളം ഗ്രാമപഞ്ചായത്ത്), എം.എസ്.ഭാസ്‌കരൻ (ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ -തളിക്കുളം ബ്ലോക്ക്‌പഞ്ചായത്ത്), നീന സുഭാഷ് (വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ – തളിക്കുളം ഗ്രാമപഞ്ചായത്ത്), പി.ഐ. ഷൌക്കത്തലി (ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ – തളിക്കുളം ഗ്രാമപഞ്ചായത്ത്), ഗോപിക രാമദാസ് (വാർഡ് 1, മെമ്പർ തളിക്കുളം ഗ്രാമപഞ്ചായത്ത്), സുമിത മണികണ്‌ഠൻ (വാർഡ് 2, മെമ്പർ തളിക്കുളം ഗ്രാമപഞ്ചായത്ത്), പി.എ. ഷിഹാബ് (വാർഡ് 3, മെമ്പർ തളിക്കുളം ഗ്രാമപഞ്ചായത്ത്), ബാബു വല്ലത്ത് (വാർഡ് 6, മെമ്പർ തളിക്കുളം ഗ്രാമപഞ്ചായത്ത്),
സ്മിത്ത് ഇ.വി.എസ്. (വാർഡ് 7, മെമ്പർ തളിക്കുളം ഗ്രാമപഞ്ചായത്ത്), ഷമീർ നാലകത്ത് (വാർഡ് 8, മെമ്പർ തളിക്കുളം ഗ്രാമപഞ്ചായത്ത്), സഹീദ സിറാജ് (വാർഡ് 10, മെമ്പർ തളിക്കളം ഗ്രാമപഞ്ചായത്ത്), റഷീദ സൈനുദ്ദീൻ (വാർഡ് 12, മെമ്പർ തളിക്കുളം ഗ്രാമപഞ്ചായത്ത്), പി.എസ്.സുൽഫിക്കർ (വാർഡ് 14, മെമ്പർ തളിക്കുളം ഗ്രാമപഞ്ചായത്ത്), സുമന ജോഷി (വാർഡ് 15, മെമ്പർ തളിക്കുളം ഗ്രാമപഞ്ചായത്ത്), മിനി രമേഷ് (വാർഡ് 16, മെമ്പർ തളിക്കുളം ഗ്രാമപഞ്ചായത്ത്), സ്മ‌ിത ധനഞ്ജയൻ (വാർഡ് 18, മെമ്പർ തളിക്കുളം ഗ്രാമപഞ്ചായത്ത്) എന്നിവർ ആശംസകൾ അറിയിച്ചു.ജിബിൻ വിൽസ്.ഡബ്ല്യു.എൽ. (സെക്രട്ടറി, തളിക്കുളം ഗ്രാമപഞ്ചായത്ത് ) നന്ദി രേഖപ്പെടുത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close