ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .

തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ CDS ചെയർപേഴ്സൺ ഹണിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.CDS വൈസ് ചെയർപേഴ്സൺ രാജി കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു.
മുഖ്യാതിഥിയായി തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. റഹ്മത്തുള്ള പങ്കെടുത്തു. ഓണം വിപണന മേളയുടെ പ്രധാന ആകർഷണമായ ഓണം കിറ്റിന്റെ ആദ്യ വില്പന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ P.I. ഷൌക്കത്തലി നിർവഹിച്ചു.ഓണം വിപണന മേളയുടെ ആദ്യ ദിവസമായ ഇന്ന് കുടുംബശ്രീ സംരംഭകരുടെ പായസമേള സംഘടിപ്പിച്ചു. CDS മെമ്പർമാരും BC സിമി അഗ്രി സി ആർ പി സ്മിത MEC സയന കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു



