ഗ്രാമ വാർത്ത.
തീപിടിത്തം,പച്ചക്കറി കട കത്തിനശിച്ചു.

മാള : മാള കുഴൂരിൽ പച്ചക്കറിക്കടയ്ക്ക് തീപിടിച്ചു. കടയും സാധനങ്ങളും പൂർണമായി കത്തിനശിച്ചു.
കുഴൂർ സ്വദേശി മേനാച്ചേരി പോളിയുടെ കടയാണ് ഇന്ന് പുലർച്ചെ കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഓണത്തിനായി ഇറക്കിയ മുഴുവൻ പച്ചക്കറി സ്റ്റോക്കും കത്തിനശിച്ചു.



