ഗ്രാമ വാർത്ത.
ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി.

ബഹുമാന്യനായ ചാലക്കുടി എംപി ശ്രീ ബെന്നി ബഹനാന്റെ ” *ഒപ്പമുണ്ട് എം പി’* എന്ന പദ്ധതിയുടെ ഭാഗമായി നെസ്ലെ കമ്പനിയുമായി സഹകരിച്ച് കൈപ്പമംഗലം പഞ്ചായത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി. ബഹുമാനപ്പെട്ട ചാലക്കുടി എംപി ശ്രീ ബെന്നി ബഹനാൻ വിതരണ ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബീന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നെസ്ലെ കമ്പനിയുടെ റീജിയണൽ കോപ്പറേറ്റീവ് അഫയേഴ്സ് മാനേജർ ശ്രീ ജോയ് സക്കറിയ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ കെ സക്കറിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മണി ഉല്ലാസ്, അസ്ന മോൾ, സി.ജെ.പോൾസൺ, സുനിൽ പി മേനോൻ, ജോഷി, പഞ്ചായത്ത് മെമ്പർമാരായ ഫാത്തിമ അനസ്, ഷീബ സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



