ശ്രീകൃഷ്ണ ജയന്തി വെള്ളിയാഴ്ച.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കേരളത്തിൽ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ പതിനായിരക്കണക്കിന് ശോഭയാത്രകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.. അതിൻ്റെ ഭാഗമായി ബാലഗോകുലം തൃ പ്രയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറു കണക്കിന് രാധാകൃഷ്ണ വേഷമണിഞ്ഞ ബാലികാ ബാലന്മാരും, താലമേന്തിയ അമ്മമാരും, വിവിധ വാദ്യമേളങ്ങളും, ഗോപിക നൃത്തങ്ങളും അടങ്ങിയ വിപുലമായ പരിപാടികളാണ് തൃപ്രയാറിൽ സംഘടിപ്പിക്കുന്നത്, സെപ്റ്റംബർ 4 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് തൃപ്രയാർ സെൻ്ററിൽ നാട്ടികയിലെയും, താന്ന്യത്തെയും, വലപ്പാടിലെയും, ശോഭയാത്രകൾ സംഘമിച്ച് മഹാ ശോഭയാത്രയായി തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു. ആഘോഷപ്രമുഖ് ഷിതീഷ് ചെമ്പി പറമ്പിൽ, ശ്രീ കുട്ടൻ പി.ടി, സത്യരാജ് ആറുകെട്ടി, ശിവരാമൻ എരണേഴത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



