ഗ്രാമ വാർത്ത.
തൃപ്രയാർ പാലത്തിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്.

വ്യാഴാഴ്ച്ച രാത്രി 11.15 ഓടെ ആയിരുന്നു തൃപ്രയാർ പാലത്തിന് സമീപം അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ചാഴുർ സ്വദേശികളായ 16 വയസ്സുള്ള വാസുദേവൻ 21 വയസ്സുള്ള ശിവ എന്നിവരെ തൃപ്രയാർ റൺവേ എമർജൻസി ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



